ഡിജിറ്റൽ രൂപയുടെ ആവശ്യകത വർദ്ധിക്കുന്നു, പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിച്ചേക്കും

രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ആവശ്യകത വർദ്ധിക്കുന്നു. വിവിധ സവിശേഷതകൾ സംയോജിപ്പിച്ച് പുറത്തിറക്കിയ ഡിജിറ്റൽ കറൻസി നടപ്പ് സാമ്പത്തിക വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങളിലേക്കും, ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയത്. നിലവിലുള്ള കറൻസിയുടെ ഡിജിറ്റൽ പതിപ്പായ സിബിഡിസി പ്രധാനമായും രണ്ട് തരത്തിലാണ് വിപണിയിൽ എത്തിയത്.

പൊതുവായ ഉപയോഗങ്ങൾക്കായി സിബിഡിസി- ആറും, ധനകാര്യസ്ഥാപനങ്ങൾക്കും മറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി സിബിഡിസി- ഡബ്ല്യുവുമാണ് പുറത്തിറക്കിയത്. 2022 നവംബർ ഒന്ന് മുതലാണ് സിബിഡിസി-ഡബ്ല്യു വിപണിയിൽ അവതരിപ്പിച്ചത്. അതേസമയം, സിബിഡിസി- ആർ 2022 ഡിസംബർ 1നാണ് വിപണിയിലെത്തിയത്. നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി ബാങ്ക് ഉൾപ്പെടെയുള്ള 9 ബാങ്കുകളിലാണ് ഡിജിറ്റൽ കറൻസി സേവനം ലഭ്യമായിട്ടുള്ളത്.b

© 2025 Live Kerala News. All Rights Reserved.