കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം; ഇന്ന് സിഐടിയു സമരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ മുഴുവൻ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാൻ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിഇഎ ഭാരവാഹികൾ അറിയിച്ചു.

സിഐടിയു യൂണിയനെ അനുനയിപ്പിക്കാൻ ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.

© 2025 Live Kerala News. All Rights Reserved.