ത്രിപുരയെ രക്ഷിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനേ കഴിയൂ: അമിത് ഷാ

അഗർത്തല: ത്രിപുരയെ രക്ഷിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്പ്‌ റാലിയിൽ സംസാരിക്കവെ അമിത് ഷാ കോൺഗ്രസിനും സിപിഎമ്മിനുമെതിരെ കടുത്ത വിർശനങ്ങളാണ് നടത്തിത്. കോൺഗ്രസ്, സിപിഎം, തിപ്രമോത്ത എന്നീ മൂന്ന് ഭീഷണികളാണ് ത്രിപുര നേരിടുന്നത്. ഇതിൽ നിന്നും ത്രിപുരയെ രക്ഷിക്കാൻ ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരിനുമാത്രമേ കഴിയൂവെന്ന് അമിത് ഷാ പറഞ്ഞു.

ത്രിപുരയിലെ ഗോത്രവർഗത്തെ കാലങ്ങളോളം വഞ്ചിച്ച പാർട്ടിയാണ് സി.പി.എമ്മെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഒരു ജനതയെ വഞ്ചിച്ച സിപിഎം ഇപ്പോൾ ഗോത്രവർഗത്തിലുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണിച്ച് ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ത്രിപുരയുടെ സമഗ്രവികസനത്തിനായുള്ള പ്രവർത്തനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചതെന്നും അമിത്ഷാ പറഞ്ഞു

© 2025 Live Kerala News. All Rights Reserved.