പാകിസ്താനിലെ മസ്ജിദിലുണ്ടായ ചാവേറാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി; 150 ലേറെ പേർക്ക് പരിക്ക്; തലസ്ഥാനത്ത് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണം

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷാവറിൽ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. മരിച്ചവരിൽ രണ്ട് പോലീസുാകരും ഉണ്ടെന്നാണ് വിനവരം. സ്‌ഫോടനത്തിൽ 150 ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ 10 ലധികം പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്.

പോലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം. വിശ്വാസികളുടെ മുൻനിരയിൽ ഇരുന്നയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. ഭാഗികമായി തകർന്ന പള്ളിയുടെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.