ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്

ന്യുഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലുമായിരുന്നു വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്. വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിലെ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേതിച്ചതിനാല്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശനം നടക്കാതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പ്രദര്‍ശനം ലാപ്‌ടോപ്പിലും മൊബൈലിലും ആക്കിയത്.

ബി.ബി.സിയുടെ ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കാമ്ബസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്‍ററി പ്രദര്‍ശനം തടസ്സമാകുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്

© 2025 Live Kerala News. All Rights Reserved.