താലിബാന്‍ ആക്രമണത്തില്‍ മൂന്നു പാക് പോലീസുകാര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: താലിബാനെ സംരക്ഷിച്ച പാകിസ്ഥാന് തിരിച്ചടി നൽകി ഭീകരർ. ഖബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ പാക് പോലീസ് പോസ്റ്റില്‍ പോലീസുകാരെ തടവിലാക്കിയ സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പോലീസുകാര്‍ക്കു നേരേ ഭീകരന്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

ബാനു കന്‍റോണ്‍മെന്‍റില്‍ താലിബാന്‍ ഭീകരനെ പാക് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ എകെ-47 തോക്ക് തട്ടിപ്പറിച്ച്‌ ഇയാള്‍ രക്ഷപ്പെടുകയും കൂട്ടാളികളെ മോചിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഭീകരര്‍ പോലീസ് സ്റ്റേഷന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും പോലീസുകാരെ ബന്ദികളാക്കുകയും ചെയ്തു.

പോലീസുകാരെ മോചിപ്പിക്കുന്നതിനായി പാക്കിസ്ഥാന്‍ സൈന്യത്തെ നിയോഗിക്കാന്‍ പ്രാദേശിക ഭരണകൂടം ശിപാര്‍ശ ചെയ്തു. എന്നാല്‍, ഭീകരരും സൈന്യവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുയാണെന്ന് അധികൃതര്‍ അറിയിച്ചു.

തങ്ങള്‍ക്കു സുരക്ഷിതമായി അഫ്ഗാനിസ്ഥാനിലെത്താന്‍ ഹെലികോപ്റ്റര്‍ നല്‍കണമെന്നാണ് ഭീകരരുടെ ആവശ്യം. 30 ഭീകരര്‍ പോലീസ് സ്റ്റേഷനിലുള്ളതായി പാക്കിസ്ഥാന്‍ പോലീസ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.