Exclusive News: എസ്.എന്‍.ഡി.പി മാത്രമല്ല, കെ.പി.എം.എസും ഇനി ബിജെപി സഖ്യത്തിലേക്ക്.. കെ.പി.എം.എസ് നേതൃത്വം- അമിത്ഷാ കൂടിക്കാഴ്ച 14 ന്..

കോഴിക്കോട്: ഈഴവ സമുദായത്തിലെ പ്രബല സംഘടനയായ എസ്.എന്‍.ഡി.പിയും ബിജെപിയും തമ്മിലുള്ള അടുപ്പം വാര്‍ത്തയാകുന്നതിനിടെ, പട്ടികജാതി വിഭാഗത്തിലെ പ്രബല സംഘടനയും ബിജെപിയിലേക്ക് അടുക്കുന്നു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി ടിവി ബാബുവിന്റെ നേതൃത്ത്വത്തിലുള്ള വിഭാഗമാണ് ബിജെപിയോട് അടുക്കുന്നത്.

നേതാക്കള്‍ ഈ മാസം 14 ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസിലാണ് കൂടിക്കാഴ്ച. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭ തിരെഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട അടവ് നയങ്ങളും, ഹൈന്ദവ ഏകീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കും. കേരളത്തിലെ ആകെ ജന സഖ്യയുടെ 5 ശതമാനമാണ് പുലയ സമൂഹം.

നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് അന്തര്‍ദേശിയ വര്‍ക്കിംങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുമായി സംസ്ഥാന സെക്രട്ടറി ടിവി ബാബു, പ്രസിഡന്റ് നീലകണഠന്‍ മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി തുറവൂര്‍ സുരേഷ് എന്നി നേതാക്കള്‍ ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടുതല്‍ പിന്നോക്ക വിഭാഗ സംഘടനകളെ ബിജെപി സഖ്യത്തിലേക്ക് അടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.

VHP_International_Working_President_Praveen_Thogadiya_met_KPMS-Leaders_Kerala_LKN-Excusive

© 2025 Live Kerala News. All Rights Reserved.