മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്: ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എന്നാൽ, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ സംസാരിക്കവെയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ബാലഗോപാൽ വ്യക്തമാക്കിയത്.

‘മുമ്പ് എങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം അനുഭവിക്കുന്നു എന്നത് വസ്തുതയാണ്. എന്നാൽ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത്.

പ്രകൃതി ദുരന്തങ്ങളും കൊറോണ മഹാമാരിയും കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളും ചരക്ക് സേവന നികുതി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ കടമെടുക്കുന്ന പരിധി വെട്ടിക്കുറയ്‌ക്കുന്നതുമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്’- കെ.എൻ ബാലഗോപാൽ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.