വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ല, ബിഷപ്പുമാർക്കെതിരെ കേസ്സെടുത്തത് തെറ്റായിപോയെന്നും ശശി തരൂർ എംപി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രാദേശിക എംപിയുമായ ശശി തരൂർ. “വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന വിവാദങ്ങളും കേസുകളും   സുഗമമല്ല. ബിഷപ്പുമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലായിരുന്നു. മത്സ്യത്തൊഴിലാളികൾ ഒരു വികസനത്തിനും എതിരല്ലെന്നും അവരാരും ദേശവിരുദ്ധരല്ലെന്നുമാണ് ശശി തരൂരിൻറെ പ്രസ്താവന.

നേരത്തെ വിഴിഞ്ഞം തുറമുഖത്തിന് പിന്തുണ നൽകിയതിന് എതിർപ്പ് നേരിടേണ്ടി വന്ന വ്യക്തിയാണ്  ശശിതരൂർ.  തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയും മത്സ്യത്തൊഴിലാളി സമൂഹത്തിവും തരൂരിനെതിരെ രംഗത്ത് വന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.