മോദിക്ക് ആശംസയുമായി യുവരാജ് സിംഗ് സെല്‍ഫി..

ചണ്ഡീഗഡ്: പ്രധാനമന്ത്രി മോദിക്ക്  ആശംസയുമായി യുവരാജ് സിംഗ് പോസ്റ്റ് ചെയ്ത സെല്‍ഫി വൈറലാകുന്നു. മോദി സ്‌റ്റൈലിലാണ് ക്രിക്കറ്റ് താരത്തിന്റെ ആശംസയും പോകുന്നയിടത്തെല്ലാം സെല്‍ഫിയെടുത്ത് സ്റ്റാര്‍ ആകാന്‍  നോക്കുന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോള്‍ മോദി സ്‌റ്റൈലില്‍ പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനാണ് മോദിക്ക് ക്രിക്കറ്റ് താരത്തിന്റെ വ്യത്യസ്തമായ ആശംസ.

ക്രിക്കറ്റ് താരത്തിന്റെ ആശംസ പ്രധാനമന്ത്രിക്കും പിടിച്ചു. കളിക്കളത്തില്‍ മാത്രമല്ല പുറത്തും തിളങ്ങാന്‍ യുവരാജിന് അറിയാമെന്ന് മോദിയുടെ ട്വീറ്റ്

 

 

© 2025 Live Kerala News. All Rights Reserved.