ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

ഗുജറാത്ത് : ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

സൗരാഷ്ട്ര, കച്ച്‌ മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തുക. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി നാടകീയമായി പത്രിക പിന്‍വലിച്ചതിനാല്‍ 88 മണ്ഡലങ്ങളിലാണ് ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്.ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗഡ്‍‍വിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗര്‍ നോര്‍ത്ത്, തൂക്കുപാലം തകര്‍ന്ന് ദുരന്തം ഉണ്ടായ മോര്‍ബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലുണ്ട്.ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

© 2025 Live Kerala News. All Rights Reserved.