വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാൻ ചിലർ മ​നഃ​പൂ​ര്‍​വം ശ്രമിക്കുന്നു: ശി​വ​ന്‍​കു​ട്ടി

വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാൻ ചിലർ മ​നഃ​പൂ​ര്‍​വം ശ്രമിക്കുന്നു എന്ന് മന്ത്രി ശിവൻകുട്ടി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു നി​ര​വ​ധി​ത​വ​ണ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​യി. ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ര്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

അതേസമയം വിഴിഞ്ഞത്ത് സംഘർഷം തുടരുന്നു. കോടതി ഉത്തരവിനെ തുടർന്ന് മുടങ്ങിക്കിടന്ന തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് സമരക്കാർ വീണ്ടും പ്രതിഷേധവുമായെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് 40ലേറെ ലോറികൾ കല്ലുമായി പദ്ധതി പ്രദേശത്തെത്തിയത്. ഇതോടെ സമരസമിതി പ്രവർത്തകരെത്തി വാഹനങ്ങൾ തടഞ്ഞു. ലോറികൾക്ക് മുന്നിൽ കിടന്നുകൊണ്ടായിരുന്നു തീരദേശവാസികളുടെ പ്രതിഷേധം.

എന്നാൽ, വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ സമരക്കാർക്കെതിരെ പ്രതിഷേധമുണ്ടായി. ഇവരും സംഘമായി എത്തിയതോടെ പൊലീസ് കുഴഞ്ഞു. ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തുറമുഖത്തെ അനുകൂലിക്കുന്നവർക്ക് നേരെ സമരക്കാർ വലിയ കല്ലുകൾ എറിഞ്ഞ് പ്രകോപനം സൃഷ്‌ടിക്കുകയാണ്. സംഘർഷമുണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയോടൊണ് പൊലീസ് പ്രവർത്തിക്കുന്നത്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാദ്ധ്യത നിലനിൽക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.