ശ്രദ്ധയുടെ തല ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, തിരിച്ച് വീട്ടിൽ പോകാൻ ശ്രദ്ധ ആഗ്രഹിച്ചിരുന്നു

ന്യൂഡൽഹി: ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രദ്ധ എന്ന പെൺകുട്ടിയുടെ ശരീരം കാമുകൻ അഫ്താബ് അമീൻ പൂനവല്ല 35 കഷ്ണങ്ങളാക്കി മുറിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങളിൽ ശ്രദ്ധയുടെ തല ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഡൽഹി പോലീസ് നൽകുന്ന റിപ്പോർട്ട്.

കാണാതായ ഭാഗങ്ങൾ കണ്ടെത്താൻ ഡൽഹി പൊലീസ് തിരച്ചിൽ തുടരും. അഫ്താബ് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഏകദേശം ആറ് മാസം മുമ്പ് മെയ് മാസത്തിലാണ് ശ്രദ്ധയെ കാമുകൻ കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിന് ശേഷം അഫ്താബ് അവളെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം 35 കഷ്ണങ്ങളാക്കി അടുത്ത 18 ദിവസത്തിനുള്ളിൽ സംസ്കരിച്ചു. കഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ദുർഗന്ധം അകറ്റാൻ ധൂപവർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.