നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

ബംഗളൂരു: കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ-പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഹുബ്ബള്ളിയിലും മൈസൂരിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. എസ്ഡിപിഐ നേതാവ് ഇസ്മായില്‍ നളബന്ദിന്റെ ഹുബ്ബള്ളിയിലെ വീട്ടിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി സുലൈമാന്റെ മൈസൂരിലെ വീട്ടിലുമാണ് ഭീകരവിരുദ്ധ ദൗത്യസേനയെത്തിയത്.

ഹുബ്ബള്ളിയില്‍ എസ്ഡിപിഐ നേതാവ് ഇസ്മയിലിന്റെ വസതിയിലും ഓഫീസുകളിലും 10 എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. മൈസൂരില്‍, എന്‍ആര്‍ മൊഹല്ലയിലും മാണ്ഡി മൊഹല്ലയിലും ഒന്നിലധികം സ്ഥലങ്ങളില്‍ പിഎഫ്‌ഐയുമായി ബന്ധമുള്ള നേതാക്കളുടെ വസതികളില്‍ റെയ്ഡ് നടക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയില്‍ ഉപ്പിനങ്ങാടിയിലും സുള്ള്യയിലും റെയ്ഡ് നടത്തുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.