കാബൂളിൽ ഏറ്റുമുട്ടൽ: അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു

കാബൂൾ: കാബൂളിൽ ഏറ്റുമുട്ടൽ. താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു. ഐഎസിന്റെ ഒളിത്താവളത്തിൽ താലിബാൻ പരിശോധന നടത്തിയതിനെ തുർന്നാണ് ഏറ്റുമുട്ടൽ നടന്നത്.

കാബൂളിലെ പള്ളിയിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും നേരത്തെ ആക്രമണങ്ങൾ നടന്നിരുന്നു. വിദ്യാർത്ഥിനികളടക്കം നിരവധി പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വസീർ അക്ബർ ഖാൻ പള്ളിയിലും കാജ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് അക്രമണം നടന്നത്. താലിബാൻ അധികാരമേറ്റത് മുതൽ നിരവധി ആക്രമണങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കാബൂളിലും മറ്റ് നഗരപ്രദേശങ്ങളിലും നടന്ന സ്‌ഫോടന പരമ്പരകൾ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.