ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ട് വമ്പന്‍ ടീമുകള്‍ ഇവരാണ്: പ്രവചിച്ച് ലയണല്‍ മെസി

ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി ഒരു മാസം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ഫേവറേറ്റുകളില്‍ ഒന്നാണ് സൂപ്പര്‍ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന. തുടര്‍ച്ചയായി 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് അര്‍ജന്റീന.

എന്നാല്‍, 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫി സ്വന്തമാക്കാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ ലയണല്‍ മെസി ഉള്‍പ്പെടുത്തിയത് ബ്രസീല്‍, ഫ്രാന്‍സ് എന്നീ ടീമുകളാണ്. ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട് ടീമുകളും ഫേവറേറ്റുകളുടെ പട്ടികയില്‍ ഉണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു.

എക്കാലവും ലോകകപ്പ് ഫേവറേറ്റ് പട്ടികയില്‍ അര്‍ജന്റീന ഉണ്ട്. എങ്കിലും ഖത്തര്‍ ലോകകപ്പ് ഫേവറേറ്റുകളെ തെരഞ്ഞെടുക്കണമെങ്കില്‍ അത് ബ്രസീലും ഫ്രാന്‍സും ആണ്. ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ട് വമ്പന്‍ ടീമുകള്‍ ഇവരാണ്. നാളുകളായി ഈ ടീമുകള്‍ക്ക് ഒരേ കളിക്കാരാണ്’.

‘മികച്ച കോമ്പിനേഷന്‍ അവര്‍ക്കുണ്ട്. കഴിഞ്ഞ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പുറത്തായെങ്കിലും അവര്‍ക്ക് കുറേ ഏറെ മികച്ച കളിക്കാരുണ്ട്. ദിദിയെ ദേഷാംപ്‌സ് വര്‍ഷങ്ങളായി ടീമിന്റെ പരിശീലകനായി തുടരുന്നു. അവര്‍ക്ക് ക്ലിയര്‍ ഐഡിയ ഉണ്ട്. ബ്രസീലിന്റെ കാര്യത്തിലും കാര്യങ്ങള്‍ ഇതിനോട് സമാനമാണ്’ ലയണല്‍ മെസി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.