കുറ്റന്വേഷണ രംഗത്ത് മികച്ച ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്തിനെതിരെ വീണ്ടും ഗൂഡോലോചന. മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായി കേരളത്തില്‍ നിരവധി അന്വേഷണങ്ങലില്‍ ശക്തമായ നിലപാടെടുടുത്ത സ്രീജീജിത്തിനെ ക്രൈം ബ്രാഞ്ച് ഐജിയായി മാറ്റി നിയമിച്ചതോടെയാണ് ഗൂഡാലോചനകള്‍ വീണ്ടും ശക്തമായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിജിലന്‍സ് സെല്ലിന് പരാതി നല്‍കിക്കൊണ്ടാണ് ഇദ്ദേഹത്തിനെതിരെ എതിരാളികള്‍ മുന്നോട്ടു വന്നിരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരില്‍ അഴിമതിയടക്കമുള്ള ആരോപണങ്ങളാല്‍ മലയാളത്തിലെ മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് പുതിയ പരാതിയുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.
പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേരള പോലീസില്‍ ക്രിമിനല്‍ കേസ് നിലവില്‍ നിലവിലുണ്ട്. ശ്രീജിത്ത് ഐപിഎസിനെതിരെ നിരവധിയായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരച്ചതിന് ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് അടക്കം പോലീസ് സിസി ചെയ്ത് അന്വേഷണം നടത്തുകയാണ്. ഇതിന് പ്രതികാരമെന്നോണമാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ പുതിയ പരാതി കെട്ടിചമച്ചിരിക്കുന്നത്.
ഐജി ശ്രീജിത്തിനെതിരെ കോടതികളില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകന്‍ വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. ജോലിയുടെ ഭാഗമെന്നോണം, ഇത്തരത്തില്‍ പല അന്വേഷണവും നേരിടുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും കേരളത്തില്‍ ഉണ്ട് എന്ന വസ്തുത ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ശ്രീജിത്തിനെതിരെ പരാതിയില്‍ ആരോപിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ കേരള പോലീസ് വിജിലന്‍സ് അന്വേഷിച്ച് തീര്‍പ്പാക്കിയിട്ടുള്ളതാണ്. സാധാരണഗതിയില്‍ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് സെല്ലില്‍ ഏതൊരു പൗരന്‍ പരാതി നല്‍കിയാലും, അന്വേഷിക്കുന്നത് സ്വഭാവിക പ്രക്രീയ മാത്രമാണ്. കുറ്റാന്വേഷണത്തില്‍, കര്‍ശ്ശന നിലപാടെടുക്കുന്ന ശ്രീജിത്തിനെതിരെ ഇപ്പോള്‍ കേന്ദ്രത്തിന് ലഭിച്ച പരാതിയും ഏതോ ഗൂഡാലോചനയുടെ ഭാഗമാണെന്ന് തീര്‍ച്ചായായും സംശയിക്കേണ്ടി വരും.
പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം വ്യാജന്മാര്‍ക്കെതിരെ പോലീസിലെ ഉന്നതരും ജാഗ്രത പാലിക്കേണ്ടതാണ്.