മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ തെലുങ്കിൽ റീമേക്കിനൊരുങ്ങുന്നു: മൈക്കിളപ്പനായി വേഷമിടുന്നത് ചിരഞ്ജീവി

ഹൈദരാബാദ്: ‘ലൂസിഫർ’ എന്ന ചിത്രത്തിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രവും തെലുങ്കിലേക്ക് റീമിേക്ക് ചെയ്യാനൊരുങ്ങുന്നു. റിപ്പോര്‍ട്ട് പ്രകാരം മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിളപ്പനായി തെലുങ്കിൽ വേഷമിടുന്നത് ചിരഞ്ജീവിയാണ്. ‘ഭീഷ്മപര്‍വ്വം’ റീമേക്കിനുള്ള അവകാശം രാം ചരണ്‍ സ്വന്തമാക്കിയെന്നാണ് വിവരം.

‘ഭീഷ്മപര്‍വ്വം’ തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. അഖില്‍ അക്കിനേനി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, മോഹൻലാൽ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ് ഫാദർ’ തീയറ്ററുകളിലെത്തി. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘സ്റ്റീഫൻ നെടുമ്പള്ളി’ എന്ന കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്. തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് ചിരഞ്ജീവിയെ നായകനാക്കി ചിത്രം ഒരുക്കുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.