‘ഇസ്‌ലാമിക രാജ്യങ്ങളിൽ ഹിജാബിനെതിരെ പോരാടുകയാണ് സ്ത്രീകൾ’: സുപ്രീം കോടതിയിൽ ഇറാനെ ഉദ്ധരിച്ച് കർണാടക

ന്യൂഡൽഹി: ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതിയിൽ വാദിക്കാൻ ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് കർണാടക സർക്കാർ. സംസ്ഥാനത്തെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും സംസാരിക്കാനുള്ള അവകാശം ലംഘിക്കുന്നതല്ലെന്നും കർണാടക വാദിച്ചു. ഹിജാബിനെതിരെ പശ്ചിമേഷ്യൻ രാജ്യത്ത് നടക്കുന്ന പ്രകടനങ്ങളെക്കുറിച്ചും, അവയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംസാരിച്ചു.

ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ യുവതി ചികിത്സയിലിരിക്കെ മാട്രനപ്പെട്ടത് ഇറാനിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഈ പ്രതിഷേധങ്ങൾ കർണാടകയിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന കോടതിക്ക് മുൻപാകെ ഉദ്ധരിക്കുകയാണ് കർണാടക. ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഫെബ്രുവരിയിലെ ഉത്തരവിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതിയുടെ മാർച്ചിലെ വിധിക്കെതിരായ ഒരു കൂട്ടം ഹർജികൾ ആണ് സുപ്രീം കോടതി പരിഗണിച്ച് വരുന്നത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.