ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മണിപ്പൂരിലെ മുഴുവൻ എംൽഎമാരും ബിജെപിയിൽ ചേർന്നു; ഒമ്പത് ദിവസത്തിനിടെ ജെഡിയു മുക്തമായത് രണ്ട് സംസ്ഥാനങ്ങൾ

ഇംഫാൽ: മണിപ്പൂരിൽ ജെഡിയു അപ്പാടെ ബിജെപിയിൽ ലയിച്ചു. മണിപ്പൂർ നിയമസഭയിൽ ജനതാ ദൾ യുണൈറ്റഡിനുണ്ടായിരുന്ന അഞ്ച് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് ഇത് രണ്ടാം പ്രഹരമാണ്. ഓഗസ്റ്റ് 25ന് അരുണാചൽ പ്രദേശിലെ ഏക ജെഡിയു എംഎൽഎ ടെക്കി കസോ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. ( Manipur JDU merged with BJP )

പട്നയിൽ നടക്കുന്ന ബിജെപി നിർണായക ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് തൊട്ടുമുമ്പാണ് മണിപ്പൂരിലെ ജെഡിയു ബിജെപിയിൽ ലയിച്ചത്.
ബിജെപിയിൽ ചേർന്ന ജെഡിയു എംഎൽഎമാരിൽ ഖുമുഖം സിംഗ്, എൻഗുർസാംഗ്ലൂർ സനേറ്റ്, അച്ചാബ് ഉദ്ദീൻ, തങ്ജം അരുൺ കുമാർ, എൽഎം ഖൗട്ടെ എന്നിവരും ഉൾപ്പെടുന്നു. ജനതാദൾ യുണൈറ്റഡ് എംഎൽഎമാരുടെയും ബിജെപിയുടെയും ലയനത്തിന് മണിപ്പൂർ നിയമസഭാ സ്പീക്കറും അംഗീകാരം നൽകി. ഇവർക്ക് കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല.

© 2025 Live Kerala News. All Rights Reserved.