പഞ്ചാബിൽ കത്തോലിക്ക പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം: രൂപക്കൂട് അടിച്ച് തകർത്തു, വികാരിയുടെ കാർ തീയിട്ടു

പഞ്ചാബിലെ ലുധിയാനയിൽ ക്രിസ്ത്യൻ പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാൻ ഭീകരാക്രമണം. ജീസസ് കത്തോലിക്ക പള്ളിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12. 45 ഓടെയായിരുന്നു സംഭവം. മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പള്ളിയാണ് ഇത്. ഇവിടേക്ക് രാത്രി മാരകായുധങ്ങളുമായി എത്തിയ ഖാലിസ്ഥാനി ഭീകരർ ആക്രമണം നടത്തുകയായിരുന്നു. പള്ളിയ്‌ക്ക് മുൻപിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അക്രമികൾ അകത്തേക്ക് പ്രവേശിച്ചത്.

പള്ളിയ്‌ക്ക് മുൻപിലെ രൂപക്കൂട് അക്രമികൾ അടിച്ചു തകർത്തു. ജയ് ഖാലിസ്ഥാനെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു അക്രമികൾ പള്ളിയിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. തിരികെ മടങ്ങുന്നതിനിടെ പള്ളിയുടെ മുൻപിൽ നിർത്തിയിട്ടിരുന്ന പള്ളിവികാരിയുടെ കാറും അക്രമികൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.