തടവറയിലെ പഠനത്തില്‍ വിരിഞ്ഞ പൊന്‍തിളക്കം.. ലോകത്തെ മുഴുവന്‍ തടവുപുള്ളികള്‍ക്കും മാതൃകയായി അജീത് കുമാര്‍ സരോജ്

ന്യൂഡല്‍ഹി: വാരണാസി ജയിലിലെ തടവുകാരന്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 24 കാരനായ അജീത്കുമാര്‍ സരോജാണ് ജയിലിലെ ജീവിതത്തിനിടെ പഠനത്തില്‍ നേട്ടം കൈവരിച്ച് ശ്രദ്ധേയനായത്. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ടൂറിസം പഠനം ഡിപ്ലോമയില്‍ ഒന്നാം റാങ്ക് നേടിയത് ജയിലധികൃതരെ ആശ്ചര്യപ്പെടുത്തുകയാണ്. ശനിയാഴ്ച ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാനച്ചടങ്ങില്‍ ഡോ. രാം മനോഹര്‍ ലോഹിയ അവദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജി.സി. ജെയ്‌സ്വാള്‍ അജീത് കുമാറിന് സ്വര്‍ണമെഡല്‍ സമ്മാനിച്ചു. പത്തു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അജീത് മനുഷ്യാവകാശം, ദുരന്തമിവാരണം, എന്‍.ജി.ഒ മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ എന്നീ നാല് കോഴ്‌സുകള്‍ കൂടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇഗ്‌നോയില്‍ നിന്ന് അജീത് ബി.കോം പഠനവും തുടരുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.