ബാര്‍ കോഴ കേസിലെ നിയമോപദേശം മാണിക്ക് അനുകൂലമെന്ന് സൂചന

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറി. നിയമോപദേശം കെ.എം.മാണിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്.

മാണി കോഴ ആവശ്യപ്പെട്ടതിനും കോഴ നല്‍കിയതിനും വ്യക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്. കെ.എം.മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്നും നിയമോപദേശത്തിലുണ്ടെന്ന സൂചനയുണ്ട്. വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ സി.സി. അഗസ്റ്റിനാണ് കേസിലെ നിയമോപദേശം മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയത്.

© 2025 Live Kerala News. All Rights Reserved.