ബിജെപിയിൽ കുടുംബവാഴ്ച ഒരിക്കലും അനുവദിക്കില്ല, പാർട്ടിയിൽ സ്ഥാനങ്ങൾ നേടണമെങ്കിൽ അയാൾ സ്വന്തം നിലയിൽ കഴിവ് തെളിയിക്കണം , ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരിൽ ബിജെപിയിൽ ആർക്കും പ്രത്യേകമായി ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കില്ല .

ഡൽഹി: ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരിൽ ബിജെപിയിൽ ആർക്കും പ്രത്യേകമായി ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച ഒരുകാലത്തും ബിജെപിയിൽ അനുവദിക്കില്ല. ബിജെപിയിൽ ഉന്നത സ്ഥാനങ്ങൾ നേടണമെങ്കിൽ അയാൾ ജനകീയനാകണമെന്നും സ്വന്തം നിലയിൽ കഴിവ് തെളിയിക്കണമെന്നും പ്രധാനമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

ആരുടെയെങ്കിലും മക്കൾക്ക് ഇക്കാരണത്താൽ സീറ്റ് നിഷേധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ്. ഗോവയിൽ മനോഹർ പരീഖറുടെ മകന് സീറ്റ് നിഷേധിച്ചതും അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചതും വിവാദമായ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.