കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; ചിത്രം കേരളത്തിലും കൂടുതൽ തിയേറ്ററുകളിലേക്ക്

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് നികുതി ഒഴിവാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ചിത്രത്തിന് നികുതി ഒഴിവാക്കിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബ്ലോക്ബസ്റ്റർ സ്റ്റാറ്റസിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.

മിക്ക സെന്ററുകളിലും ഷോകൾ പ്രീബുക്കിംഗിൽ തന്നെ ഹൗസ്ഫുൾ ആകുകയാണ്. ചിത്രം ആദ്യം കുറച്ച് സെന്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത് എങ്കിലും മൂന്നാം ദിനം ആയപ്പോഴേക്കും റിലീസ് കേന്ദ്രങ്ങളുടെ എണ്ണവും കൂടിയിരിക്കുകയാണ്.

© 2025 Live Kerala News. All Rights Reserved.