‘ഇന്ത്യൻ പതാക കണ്ടപ്പോൾ എല്ലാ ചെക്ക് പോയിന്റുകളിലും ക്ലിയറൻസ് ലഭിച്ചു, പാകിസ്ഥാൻ- തുർക്കി വിദ്യാർത്ഥികളും രക്ഷയ്ക്കായി ഇന്ത്യൻ പതാക ഉപയോഗിച്ചു‘: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി

ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. നമ്മുടെ ത്രിവർണ പതാക നമ്മുടെ പൗരന്മാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവരെയും സഹായിച്ചുവെന്ന് കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തു. ഇതിൽ അഭിമാനമുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ പതാക കണ്ടപ്പോൾ എല്ലാ ചെക്ക് പോയിന്റുകളിലും ക്ലിയറൻസ് ലഭിച്ചുവെന്ന് ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. കർട്ടനും കളർ സ്പ്രേയും ഉപയോഗിച്ച് ഉണ്ടാക്കിയ പതാകയായിരുന്നു അത്. ഭയവിഹ്വലരായി രക്ഷയ്ക്ക് ആരുമില്ലാതെ വിഷമിച്ച പാകിസ്ഥാൻ- തുർക്കി വിദ്യാർത്ഥികളും തങ്ങളോടൊപ്പം ഇന്ത്യൻ ദേശീയ പതാകയുടെ തണലിൽ രക്ഷപ്പെട്ടുവെന്നും വീഡിയോയിൽ വിദ്യാർത്ഥികൾ പറയുന്നു.

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ ഭാഗമായി തിരികെ എത്തിയവരായിരുന്നു വിദ്യാർത്ഥികൾ.

© 2025 Live Kerala News. All Rights Reserved.