കാബൂളിനെ നടുക്കി ചാവേറാക്രമണങ്ങള്‍: 35 മരണം; അഞ്ഞൂറോളം പേര്‍ക്ക് പരിക്ക്

 

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിനെ നടുക്കി സൈനിക ക്യാംപിലും പോലീസ് അക്കാദമിയിലുമുണ്ടായ ചാവേറാക്രണമങ്ങളില്‍ 35 പേര്‍ മരിച്ചു. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് സൂചന.

ഷാ ഷഹീദ് മേഖലയിലെ സൈനികക്യാമ്പിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടകവസ്തുക്കളുമായെത്തിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 15 പേര്‍ മരിക്കുകയും നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭീകരര്‍ സൈനികരെയാണ് ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നു. ജനവാസപ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.

ഇതിന്റെ നടുക്കം വിട്ടുമാറുംമുന്പാണ് രാത്രി പത്തുമണിയോടെ പോലീസ് അക്കാദമിക്ക് സമീപം 20 േപരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണമുണ്ടായത്.

© 2025 Live Kerala News. All Rights Reserved.