നാടുനീളെ ചുംബനസമരങ്ങളും, പാതി രാത്രി വരെ ബാറുകളിലും പബ്ബുകളിലും അന്യപുരുഷന്മാരുടെ കൂടെ കറങ്ങി നടക്കുകയും, ഭാരതീയ സ്ത്രീത്വം വിശുദ്ധമായി കാണുന്ന താലി എന്ന സങ്കല്‍പ്പത്തെ പുരുഷമേധാവിതത്തിന്റെ ചിഹ്നം ആണെന്ന് പറഞ്ഞുകൊണ്ട,് ആ താലിചുട്ടെരിക്കാന്‍ നേതൃത്വം കൊടുത്ത നവ ഫെമിനിസ്റ്റ് ചിന്താഗതിയുടെ മുഖം മൂടി ഇട്ടു നടക്കുന്ന ഈ അരാചക വാദികള്‍ക്ക്, ഭാരതീയ കുടുംബ സങ്കല്‍പ്പമൂല്യങ്ങള്‍ തന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ വിമര്‍ശിക്കാന്‍ ഇവര്‍ക്ക് എന്ത് അര്‍ഹതയാണുളളത്..?
ഐ പി എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ കോടതി കുറ്റവിമുക്തന്‍ ആക്കിയത് കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയിലും മറ്റ് ദൃശ്യമാധ്യമങ്ങളും ധാരാളം ചര്‍ച്ച ചെയ്ത കാര്യമാണ് ആ കോടതിവിധിയില്‍ ശ്രീശാന്തിന്റെ കുടുംബത്തെ പോലെ നമ്മള്‍ മലയാളികളും ഏറെ സന്തോഷിച്ചവര്‍ ആണ് ശ്രീയെ കല്ലെറിഞ്ഞ മാധ്യമങ്ങള്‍ മാപ്പ് പറഞ്ഞതും നാം കണ്ടതാണ് .
ഏതൊരു പുരുഷന്റെ ജീവിത വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നാണ് ചൊല്ല്. ദൈവ വിശ്വാസി ആയ ഒരു ഭാര്യ അവരുടെ ഭര്‍ത്താവിന്റെ നല്ലതിന് വേണ്ടി വഴിപാടുകള്‍ നടത്തുന്നതും വ്രതങ്ങള്‍ നോല്‍ക്കുന്നതും ഭാരതീയ കുടുംബങ്ങളില്‍ പതിവാണ് അത് വിശ്വാസത്തിന്റെ ,ആചാരത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കുന്നവരാണ് നാം അത്തരത്തിലുള്ള ഒരു വിശ്വാസം പിന്തുടര്‍ന് തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നവ ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നവരാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. രാജസ്ഥാനിലെ രാജകുടുംബാംഗമാണ് ഭുവനേശ്വരിയുടേത് ശ്രീശാന്ത് വിവാദ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ സമയത്ത് തന്റെ രാജകീയ സുഖ സൌകര്യങ്ങള്‍ ഒക്കെ ഉപേക്ഷിച്ച് അടുക്കളയിലെ വെറും തറയില്‍ കിടന്നുറങ്ങിയത് എന്ന വെളിപ്പെടുത്തല്‍ ആണ് ഈ ഫെമിനിസ്റ്റ് കൊച്ചമ്മമാരെ പ്രകോപിപ്പിച്ചത് ഈ കൊച്ചമ്മമാര്‍ പരിഹസിച്ചത് എന്തിന്റെ പേരില്‍ ആയാലും ഭാരതീയ കുടുംബ സങ്കല്‍പ്പവും, പ്രണയ സങ്കല്‍പ്പവും ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്.
ഭാരതീയ സംസ്‌കാരത്തില്‍ ദാമ്പത്യ ബന്ധത്തിന് മഹത്തായ സ്ഥാനം ആണ് ഉള്ളത് നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറ തന്നെ കുടുംബം എന്ന സങ്കല്പത്തില്‍ ഊന്നിയാണ് പതീ- പത്‌നി സങ്കല്പത്തിന്റെ ഉദാത്ത മാതൃക ആയി ജീവിച്ച് കാണിച്ച് തന്ന നിരവധി കഥാപാത്രങ്ങള്‍ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും നമുക്ക് പറഞ്ഞുതരുന്നുണ്ട് .
‘മാംസനിബദ്ധമല്ല രാഗം’…
അതായത് ശരീരസംബന്ധിയായ കാമപേക്കൂത്തല്ല അത.്
ജന്മാന്തരങ്ങളില്‍ പോലും നില്‍ക്കുന്ന ഉദാത്ത ഭാവമാണ.് ഇത് മനസിലാക്കണമെങ്കില്‍ പാര്‍വതി പരമേശ്വരസങ്കല്‍പ്പം പഠിച്ചാല്‍ മതി. സ്ത്രീ എങ്ങനെയാണ് പ്രണയിക്കേണ്ടത് എന്ന് പാര്‍വതി ദേവി
കാട്ടി തരുന്നു..
ഏകനിഷ്ടമായ സങ്കല്‍പ്പത്തോടെ വ്രതമെടുത്ത് ,എല്ലാ
പ്രലോഭനങ്ങളേയും ,അപമാനങ്ങളെയും പരീക്ഷണങ്ങളെയും തന്റെ പ്രാണേശ്വരനായി സന്തോഷപൂര്‍വ്വം സ്വീകരിക്കുന്ന ദേവിയുടേത് സ്വീകരിക്കപ്പെടേണ്ട മാതൃക അല്ലെ ?
ഇനി മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു കഥാ പാത്രം ആണ് സാവിത്രി സത്യാവാന്റെ ഭാര്യ, അല്‍പ്പായുസ്സ് ആയ തന്റെ ഭര്‍ത്താവിന്റെ ദീര്ഘാലയുസ്സിനു വേണ്ടി സാക്ഷാല്‍ യമദേവനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും അതില്‍ വിജയിക്കുകയും സാവിത്രിയുടെ പാതിവ്രത്യം മൂലം സത്യവാന് ആയുസ്സും രാജ്യവും ലഭിച്ച കഥ മാഹാഭാരതത്തില്‍ മാര്‍ക്കണ്ഡേയ മഹര്‍ഷി യുധിഷ്ഠിരനു പറഞ്ഞുകൊടുക്കുന്നുണ്ട്,
ഇനി തമിഴ് ഇതിഹാസതിലേക്ക് വന്നാല്‍ അവിടെയും ഉണ്ട് ഇത്തരം മഹത്തുക്കളായ സ്ത്രീ രത്‌നങ്ങള്‍ ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായിക ‘കണ്ണകി’ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ ഭര്ത്താവിന്റെ പ്രാണനെടുത്ത മധുര രാജാവിനെയും മധുരാജ്യം തന്നെ തന്റെ തന്റെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ ചുട്ടെരിച്ച കഥ നമുക്കൊക്കെ അറിയാം ഇതൊക്കെയും തന്റെ ഭര്ത്താിവിനോടുള്ള സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ ആണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും മുഗള്‍ ആക്രമകാരികള്‍ രജപുത്ര കോട്ടകള്‍ കീഴടക്കിയ സമയത്ത് ആക്രമണകാരികളുടെ ലൈംഗിക അടിമകള്‍ ആയി ജീവിക്കുന്നതിലും നല്ലത് പ്രാണത്യാഗം ആണെന്ന് ഉറച്ച് രാജകൊട്ടാരങ്ങളിലെ സ്ത്രീകള്‍ കൂട്ടത്തോടെ ജ്വലിക്കുന്ന അഗ്‌നി കുണ്ഡങ്ങളിലേക്ക് സ്വയം ആത്മാഹുതി ചെയ്ത വീര കഥകള്‍ ഒക്കെ ഭുവനെശ്വരിയെ സ്വാധീനിച്ചിരിക്കാം, ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭര്‍ത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ചതും നമ്മുടെ നാട്ടില്‍ ആണെന്ന് നാം വിസ്മരിക്കരുത്
നാടുനീളെ ചുംബനസമരങ്ങളും, പാതി രാത്രി വരെ ബാറുകളിലും പബ്ബുകളിലും അന്യപുരുഷന്മാരുടെ കൂടെ കറങ്ങി നടക്കുകയും, ഭാരതീയ സ്ത്രീത്വം വിശുദ്ധമായി കാണുന്ന താലി എന്ന സങ്കല്‍പ്പത്തെ പുരുഷമേധാവിതത്തിന്റെ ചിഹ്നം ആണെന്ന് പറഞ്ഞുകൊണ്ട,് ആ താലിചുട്ടെരിക്കാന്‍ നേതൃത്വം കൊടുത്ത നവ ഫെമിനിസ്റ്റ് ചിന്താഗതിയുടെ മുഖം മൂടി ഇട്ടു നടക്കുന്ന ഈ അരാചക വാദികള്‍ക്ക്, ഭാരതീയ കുടുംബ സങ്കല്‍പ്പമൂല്യങ്ങള്‍ തന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ വിമര്‍ശിക്കാന്‍ ഇവര്‍ക്ക് എന്ത് അര്‍ഹതയാണുളളത്..?
ഇതില്‍ നിന്നും നമുക്ക് ഒരു കാര്യം അനുമാനിക്കാം ഒന്നുകില്‍ കാമുകനെയോ ഭര്‍ത്താവിനെയോ ഒരിക്കെലെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ ഇക്കൂട്ടര്‍ക്ക്, ഇത് പോലുള്ള അവഹേളനങ്ങള്‍ നടത്തുവാന്‍ കഴിയില്ലായിരുന്നു. പിന്നെ മറ്റൊരു കാര്യം ഇതുപോലെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പറ്റുന്നില്ലല്ലോ എന്ന ഒരുതരം അപകര്‍ഷതാ ബോധത്തില്‍ നിന്നും ആവാം ഇത്തരം അപഥ ചിന്തകള്‍ ഉയര്‍ന്നുവരുന്നത്. മറ്റുള്ളവരുടെ നന്മകളും മൂല്യങ്ങളും ഇവര്‍ക്ക് അസൂയ ഉണ്ടാക്കിയെന്നും വരാം (കിട്ടാത്ത മുന്തിരിക്ക് ഭയങ്കര പുളിയാണ്).