ജമ്മു കശ്മീരിലെ ദേശീയപാതയില്‍ ഭീകരാക്രമണം; രണ്ടു ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദേശീയപാതയില്‍ ഭീകരാക്രമണം. ഉദംപൂരിലെ നാര്‍സൂ പ്രദേശത്തെ ദേശീയപാതയില്‍ ഇന്നു രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ബിഎസ്എഫ് നടത്തിയ വെടിവയ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

ദേശീയപാതയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീര്‍ഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ഏതാനും ദിവസം മുന്‍പ് ജമ്മു കശ്മീരിലെ പൊലീസ് ചെക് പോയന്റിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ബരാമുല്ലശ്രീനഗര്‍ ദേശീയപാതയില്‍ പത്താനിലെ മിര്‍ഗുണ്ട് ചെക് പോയന്റിന് നേരെയാണ് വെടിവയ്പുണ്ടായത്. നടന്നത്. രാത്രി ചെക് പോയന്റില്‍ എത്തിയ കാര്‍ പരിശോധിക്കാന്‍ ശ്രമിക്കവെ രണ്ട് ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.