ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഗുരുതരമല്ല; വ്യാപനശേഷി കൂടുതല്‍; യുഎസ് വിദഗ്ധന്‍

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഗുരുതരമല്ലെന്ന് പ്രമുഖ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആന്റണി ഫോസി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവാണ് ആന്റണി ഫോസി.കോവിഡിന്റെ മുന്‍വകഭേദങ്ങളെക്കാളെല്ലാം കുറഞ്ഞ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഒമിക്രോണ്‍ വേരിയന്റ് ബാധിച്ചവര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.പുതിയ വകഭേദം തീര്‍ച്ചയായും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പകരുന്നതാണ്. അടുത്ത ഒരാഴ്ചക്കുള്ളില്‍ തന്നെ ഒമിക്രോണ്‍ വകഭദത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫോസി പറഞ്ഞു. നവംബറില്‍ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ രോഗതീവ്രത സ്ഥിരീകരിക്കാന്‍ കുറഞ്ഞത് ഇനിയും രണ്ടാഴ്ച കൂടിയെങ്കിലും എടുക്കുമെന്ന് കരുതുന്നു.അപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കേസുകള്‍ ഉണ്ടാകുമ്പോള്‍, തീവ്രതയുടെ തോത് വിലയിരുത്താന്‍ കൂടുതല്‍ സമയമെടുത്തേക്കാം. കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമാകാത്തതും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരണങ്ങളുടെയും കുതിച്ചുചാട്ടത്തിലേക്ക് നയിക്കാത്തതുമായ വൈറസാണിത്. ഏറ്റവും മോശമായ സാഹചര്യം വരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.