പാലക്കാട് 10 വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവ്;ഒന്നര ലക്ഷം രൂപ പിഴയും

പാലക്കാട്: ചെര്‍പ്പുളശേരിയില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവ്ശിക്ഷ. പ്രതി എഴുവന്തല സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.ഒന്നര ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക പീഡനത്തിന് വിധേയായ പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. 2018ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

© 2025 Live Kerala News. All Rights Reserved.