ആലപ്പുഴയില്‍ അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍; മരിച്ചത് മത്സ്യത്തൊഴിലാളികള്‍

മാരാരിക്കുളം:ആലപ്പുഴ ജില്ലയിലെ കാര്‍ത്തുശ്ശേരിയില്‍ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35,) സുനില്‍ (30), എന്നിവരാണ് മരിച്ചത്. മാരായിക്കുളം തെക്ക് പഞ്ചായത്തിലെ തീരദേശ മേഖലയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ആനി രഞ്ജിത്ത്. മക്കളെ രണ്ടു പേരെയും മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്.

ഇവര്‍ മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്. ഇന്നലെ ഇവര്‍ ജോലിക്ക് പോയിരുന്നുവെന്ന് നാട്ടുകാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്. യുവാക്കള്‍ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി,മാരാരിക്കുളം പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.

© 2025 Live Kerala News. All Rights Reserved.