ലോക്‌സഭയില്‍ പ്രതിഷേധം: 27 എം.പിമാരെ സസ്‌പെന്‍ഡുചെയ്തു

 

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചതിന് 27 എം.പിമാരെ സസ്‌പെന്‍ഡു ചെയ്തു. കേരളത്തില്‍ നിന്നുള്ള കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടുകുന്നില്‍ സുരേഷ്, എം.കെ രാഘവന്‍ എന്നിവരും സസ്‌പെന്‍ഷന്‍ ലഭിച്ച എം.പിമാരില്‍പെടും.

നടുത്തളത്തില്‍ ഇറങ്ങിനിന്ന് പ്ലക്കാര്‍ഡ് കാണിച്ച് പ്രതിഷേധിച്ചതിന് അഞ്ചുദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. പ്ലക്കാര്‍ഡുമായി സഭയിലെത്തിയാല്‍ സസ്‌പെന്‍ഡു ചെയ്യുമെന്ന് സ്പീക്കര്‍ നേരത്തെ തന്നെ മുന്നറിയിപ്പുനല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച കേരള എംപിമാര്‍ ബഹിഷ്‌കരിച്ചു.

© 2025 Live Kerala News. All Rights Reserved.