കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണം; അറസ്റ്റ് ചെയ്യണം;വന്‍ വിമര്‍ശനം

മുംബൈ: ഇന്ത്യയ്ക്ക് 1947ല്‍ ലഭിച്ചത് സ്വതന്ത്രമല്ല, ഭിക്ഷയാണെന്നും യഥാര്‍ത്ഥ സ്വതന്ത്രം 2014 ല്‍ ആണ് ലഭിച്ചതെന്നുമുള്ള ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനം.കങ്കണയുടെ പത്മശ്രീ കേന്ദ്രം തിരിച്ചെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണമെന്നും നവാബ് മാലിക് പറഞ്ഞു.രാജ്യദ്രോഹമാണ് കങ്കണ ചെയ്തതെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.’മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,” കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.
‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.ഇതിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് വരുണ്‍ ഗാന്ധി ചോദിച്ചത്.

© 2025 Live Kerala News. All Rights Reserved.