കല്‍പ്പറ്റയില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍;ആവശ്യം പ്രളയഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണം

വയനാട്: കല്‍പ്പറ്റ പ്രസ് ക്ലബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായാത്തുകളിലും മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് മുസ്ലിം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ കണക്കുകള്‍ പുറത്ത് വിടണമെന്നും പോസ്റ്ററിലുണ്ട്. കൂടതെ ഖഇദെ മില്ലത്ത് ഫൗണ്ടേഷന്റെ പേരിലും, മാഗസിന്റെ പേരിലും തട്ടിപ്പ്് നടന്നതായും പോസ്റ്റുകളില്‍ പരാമര്‍ശമുണ്ട്.വയനാട് ജില്ലാ ലീഗ് ഭരിക്കുന്നത് കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നാണ് ആരോപണം. പ്രളയഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് പാണക്കാട് തങ്ങള്‍ക്ക് കത്തയച്ച ജില്ലാ നേതാവ് സി മമ്മിയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.

© 2025 Live Kerala News. All Rights Reserved.