സെല്‍ഫി സ്റ്റിക്കില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണം പാലക്കാട്ട് പിടികൂടി

 

പാലക്കാട്: പാലക്കാട്ടുള്ള ഏജന്റിനു കൈമാറാനായി ബാഗിനുള്ളിലെ സെല്‍ഫിസ്റ്റിക്കില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന രണ്ടുകിലേ!ാ സ്വര്‍ണം റയില്‍വേ സംരക്ഷണസേന പിടികൂടി. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ യാത്രക്കാരന്‍ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് യാസിന്റെ ബാഗില്‍ നിന്നു ഒലവക്കേ!ാട് സ്റ്റേഷനില്‍വച്ചാണ് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് യാസിന്‍ (26),കാസര്‍കേ!ാട് സ്വദേശികളായ ആര്‍.റാഫിക് (26), അറഫാത്ത് (33), എന്നിവരെ ആര്‍പിഎഫ് അറസ്റ്റുചെയ്തു. റയില്‍വേ സ്റ്റേഷനില്‍ എത്തിയ യാസിന്റെ ബാഗ് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച മറ്റു മൂന്നുപേരെ പിടികൂടിയപ്പേ!ാഴാണു സ്വര്‍ണക്കടത്ത് പുറത്തായത്. കെ!ാല്‍ക്കത്തയില്‍ നിന്നാണ് സ്വര്‍ണം കെ!ാണ്ടുവരുന്നതെന്ന് യാസിന്‍ പെ!ാലീസിനേ!ാടു പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.