മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് ഇരുവരും. ഇവര്‍ ഉള്‍പ്പെടെ മൂന്നു ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂവരേയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ചതില്‍ ഒരാള്‍ കാസര്‍ഗോഡ് സ്വദേശിനിയാണെന്നാണ് വിവരം. രോഗബാധയേറ്റിട്ടുണ്ടോ എന്നറിയുന്നതിനായി ഇവരുടെ ഭര്‍ത്താവിന്റെയും കുട്ടിയുടെയും ശരീര സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം യു.എ.ഇയില്‍ 11 പേര്‍ക്ക് കൂടി കൊറോണ രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.