ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തീരുമാനിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. മുന്നണിയിലെ പുതിയ ഘടകകക്ഷി എന്ന നിലയില്‍ ആര്‍.എസ്.പിക്ക് ആ സ്ഥാനം ലഭിക്കണമെങ്കില്‍ മറ്റു ഘടകകക്ഷികളുടെ പിന്തുണയും അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.പി ഈ സ്ഥാനത്തിനായി യു.ഡി.എഫില്‍ സമ്മര്‍ദം ചെലുത്തുന്നണ്ടെങ്കിലും കോണ്‍ഗ്രസ് വഹിച്ചുപോന്ന സ്ഥാനമായതിനാല്‍ അത് നല്‍കാന്‍ സാധ്യതയില്ല. എന്നാലും ആര്‍.എസ്.പി.ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന ആവശ്യം അവര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. അഖിലേന്ത്യാ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനും സംസ്ഥാന സെക്രട്ടറി എ.എ.അസീസും ഇക്കാര്യം പലതവണ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.