ആഭ്യന്തര മന്ത്രിക്കെതിരെ പൊതുമരാമത്ത,ജലവകുപ്പ മന്ത്രിമാര്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ പരാതി. കടലുണ്ടി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജീനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരെ അറിയിക്കാതെയാണ് നടപടിയെന്നാണ് ആരോപണം.

പൊതുമരാമത്ത് വകുപ്പിലെ പി.കെ. സതീശനെയും ജലവിഭവ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ ഈ നടപടി ഏകപക്ഷീയമായിരുന്നെന്നാണ് മന്ത്രിമാരുടെ പരാതി. അതൃപ്തി മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.

എന്നാല്‍, നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നടപടി എടുക്കാമെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനും നടപടിയെടുക്കാനും നിയമതടസമില്ല. വകുപ്പ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അറിയിക്കുന്നത് കീഴ്!വഴക്കം മാത്രമാണെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

© 2025 Live Kerala News. All Rights Reserved.