ക്വാലലംപൂര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു കണ്ടെടുത്ത വിമാനച്ചിറകിന്റെ ഭാഗം ഒരു വര്‍ഷം മുന്‍പ് 239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതു തന്നെയെന്ന് സ്ഥിരീകരണം. കാണാതായ ബോയിങ് 777 വിമാനത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയതെന്ന് മലേഷ്യന്‍ എയര്‍ലന്‍സ് അറിയിച്ചതായി ഗതാഗതമന്ത്രി അബ്ദുല്‍ അസീസ് കപ്രാവി എ?എഫ്പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ബുധനാഴ്ച ആഫ്രിക്കയുടെ കിഴക്കന്‍തീരത്തു ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന്‍ ദ്വീപിലാണു രണ്ടു മീറ്റര്‍ നീളമുള്ള വിമാനച്ചിറകിന്റെ ഭാഗമായ ഫ്‌ലാപെറോണ്‍ അവശിഷ്ടം കണ്ടെത്തിയത്. കാണാതായ വിമാനത്തിന്റേതാണോ ഇതെന്നു സ്ഥിരീകരിക്കാന്‍ മലേഷ്യ വിദഗ്ധ സംഘത്തെ അയച്ചിരുന്നു. 2014 മാര്‍ച്ച് എട്ടിനാണു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം ക്വാലലംപൂരില്‍നിന്നു ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ ദുരൂഹമായി കാണാതായത്.