ഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം ബഹളം വച്ചു. പ്ലേക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് സ്!പീക്കര്‍ മുന്നറിയിപ്പ് നല്‍കി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ക്ക് സ്പീക്കര്‍ സുമിത്രാമഹാജന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള നിറുത്തിവയ്!ക്കില്ലെന്ന് സ്!പീക്കര്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെ നടപടി വേണമെന്നായിരുന്നു പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവിന്റെ നിലപാട്.
പ്രതിപക്ഷം വിട്ടുവീഴ്!ചയില്ലെന്ന് വ്യക്തമാക്കിയതോടെ രാജ്യസഭയിലും നടപടികള്‍ തടസ്സപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്!പുരില്‍ ആക്രമണം നടത്തിയവര്‍ക്ക് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് അകത്തു കടക്കാനായെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് സമ്മതിച്ചു. യുപിഎ സര്‍ക്കാര്‍ കാട്ടിയതു പോലുള്ള മൃദു സമീപനം ഭീകരവാദികളോട് ഈ സര്‍ക്കാരിനുണ്ടാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
വധശിക്ഷയെ എതിര്‍ത്ത് എം ബി രാജേഷ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്ന് സ്!പീക്കര്‍ പറഞ്ഞു. രാജ്യസഭയില്‍ ഡി രാജ സ്വകാര്യപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഇത് ഇപ്പോള്‍ പരിഗണിക്കാനിടയില്ല.