ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം-ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കൊച്ചി:ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപനമായ ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം – ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബോബി ബസാറില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ബി സി ഐ ജി ഹോള്‍ടൈം ഡയരക്ടര്‍ ജിസോ ബേബി ഉദ്ഘാടനം ചെയ്തു. റജു തോട്ടുങ്ങല്‍ (ഹെഡ്, ട്രെയിനിംഗ് & ഡവലപ്മെന്റ്) അധ്യക്ഷനായിരുന്നു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍, എ എസ് ഐ ഉണ്ണി മുഹമ്മദ്‌, സി ഇ ഓ പി ജി കിഷോര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാ ജയന്‍, നിഖില്‍ പെരുഞ്ചേരി എന്നിവര്‍ ആവശ്യമായ പലവ്യഞ്ജനങ്ങള്‍ സൗജന്യമായി നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് ഈ ചടങ്ങില്‍ വച്ച് തുടക്കം കുറിച്ചു.ഒന്നാം സമ്മാനമായ സ്കൂട്ടി പെപ് സ്കൂട്ടറിന് മാഹിറയും രണ്ടാം സമ്മാനമായ 32 ഇഞ്ച്‌ LED ടി വിക്ക് സ്വര്‍ണ്ണലത വിജയകുമാറും അര്‍ഹരായി. വിജയികള്‍ക്ക് അനിതാ പോള്‍സണ്‍ സമ്മാനങ്ങള്‍ കൈമാറി. ബോബി ബസാര്‍ മാനേജര്‍ ദില്‍ഷന്‍ ഇബ്രാഹിം സ്വാഗതവും സി ഡബ്ല്യു പി അംഗം എസ് വിജയ നന്ദിയും പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.