ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന് ഗൂഗിളിന്റെ ആദരം

 

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന് ഗൂഗിളിന്റെ ആദരവ്. ഹോംപേജില്‍ കറുത്ത റിബണിന്റെ ചിത്രം നല്‍കിയാണ് ഗൂഗിള്‍ ആദരവ് പ്രകടിപ്പിച്ചത്.

തിങ്കളാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചത്. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. അവിവാഹിതനായിരുന്നു. രാഷ്ട്രം ഭാരതരത്‌നയും പത്മഭൂഷനും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് അദ്ദേഹം രചിച്ച പ്രധാന കൃതികള്‍.

© 2025 Live Kerala News. All Rights Reserved.