ഡോ.കലാമിന് വിടനല്‍കാന്‍ രാമേശ്വരം ഒരുങ്ങി

 

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. തിങ്കളാഴ്ച വൈകിട്ട് ഷില്ലോങ്ങില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ സ്വദേശമായ രാമേശ്വരത്തെത്തിച്ചു. തങ്കശ്ശിമഠം മെയ്യംപള്ളിയില്‍ വ്യാഴാഴ്ച രാവിലെ എട്ടിന് പരിപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുന്‍ സര്‍വസൈന്യാധിപന് രാജ്യം വിട നല്‍കും.

ഷില്ലോങില്‍ നിന്നും കലാമിന്റെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം മധുരയിലെത്തി. അവിടെ നിന്നും പ്രത്യേക ഹെലികോപ്റ്ററില്‍ ജന്മനാടായ രാമേശ്വരത്ത് എത്തിച്ചു.

ഗവര്‍ണറും ചീഫ് സെക്രട്ടറിയുമടക്കമുള്ളവര്‍ മധുരയില്‍ കലാമിന്റെ ഭൗതികശരീരം ഏറ്റുവാങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പക്ഷേ ചടങ്ങിനെത്തിയിരുന്നില്ല.

മെയ്യംപള്ളിയിലെ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അബ്ദുള്‍ കലാമിന്റെ അന്ത്യവിശ്രമത്തിന് നല്‍കിയത്. ഇവിടെ മ്യൂസിയവും പഠനകേന്ദ്രവും നിര്‍മ്മിക്കാനും ആലോചനയുണ്ട്.

© 2025 Live Kerala News. All Rights Reserved.