തിരുവനന്തപുരം വിമാനത്താവളത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധന ചോര്‍ച്ച

 

 

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ടാങ്കര്‍ ലോറി മതിലില്‍ ഇടിച്ച് മറിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ധന ചോര്‍ച്ച. റണ്‍വേയ്ക്ക് സമീപമുള്ള പെരിമീറ്റര്‍ റോഡിലാണ് അപകടം നടന്നത്. ഇന്ധനചോര്‍ച്ച തടയാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ വിമാന സര്‍വീസുകളെ സംഭവം ബാധിച്ചിട്ടില്ല.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറി മതിലിലിടിച്ചതിനു ശേഷം വിമാനത്താവളത്തിനുള്ളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അഗ്‌നിശമനസേനയുടെ ചാക്കയില്‍ നിന്നുള്ള ഒരു യൂണിറ്റും വിമാനത്താവളത്തിലെ സംഘവും ഇന്ധനച്ചോര്‍ച്ച തടയുന്നതിന് ശ്രമം തുടരുകയാണ്. ചോര്‍ച്ച അടച്ചതിനുശേഷം മാത്രമേ ടാങ്കര്‍ ഇവിടെ നിന്നും ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കറാണ് മറിഞ്ഞത്.

CURTESY:manorama online

© 2025 Live Kerala News. All Rights Reserved.