പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍

തൃശ്ശൂര്‍: പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി ഡോ. ബോബി ചെമ്മണൂര്‍ നേരിട്ട് രംഗത്തിറങ്ങി. തൃശ്ശൂര്‍ ആലപ്പാട്ട് മേഖലയില്‍ ഒറ്റപ്പെട്ടുപോയ 700 ഓളം പേരെ രക്ഷിക്കാനായി ബോട്ടുകളും മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമടക്കമുള്ള സാധനങ്ങളുമായി രണ്ട് ലോറികളില്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകരോടൊന്നിച്ച് ഡോ. ബോബി ചെമ്മണൂര്‍ ആലപ്പാട് എത്തി. തുടര്‍ന്ന് അദ്ദേഹം ബോട്ടില്‍ പോയി നിരവധി പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. കൂടാതെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ 9847914527, 8606095011 എന്നീ നമ്പരുകളിലും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്.

© 2025 Live Kerala News. All Rights Reserved.