ഡോ. ബോബി ചെമ്മണ്ണൂർ ധനസഹായം കൈമാറി

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാർട്ട് ഡോട്ട് കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി, മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം ഫിജികാർട്ട് ചെയർമാനും ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സി.എം.ഡിയുമായ ഡോ. ബോബി ചെമ്മണ്ണൂർ കൈമാറി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ ആത്മാർത്ഥതയുള്ള കഠിനാദ്ധ്വാനിയായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു മുരളീധരൻ എന്ന് ഡോ. ബോബി ചെമ്മണ്ണൂർ അനുസ്മരിച്ചു. ഫിജികാർട്ട് പ്രതിനിധികളായ ദിനേശ് ചന്ദ്രൻ, റിജേഷ്, പ്രവീൺ ചിറയത്തു, പ്രജീഷ്, ബഷീർ, സുധീഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

© 2025 Live Kerala News. All Rights Reserved.