കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മഴയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. പുലര്‍ച്ചെ 2.18ന് ഇറക്കിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത കൊണ്ടാണ് അപകടം ഒഴിവായത്. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും.
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ രണ്ടു വിമാനങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വ്യത്യാസത്തിലായിരുന്നു. ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങളാണ് 27,000 അടി ഉയരത്തില്‍ തൊട്ടടുത്തു വന്നത്. രണ്ട് വിമാനങ്ങളിലുമായി മലയാളികടക്കം 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്.