പോലീസ് ക്രൂരത; ഇന്ന് കെഎസ്‌യു വിദ്യാഭ്യസ ബന്ദ്

കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.

സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ലാത്തിചാര്‍ജ് നടന്നത്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പരിക്കേറ്റു. കെ.എസ്.യു മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും അപലപിച്ചു.

© 2025 Live Kerala News. All Rights Reserved.