ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്‍റെ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വിചാരണയ്ക്ക് വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ഹര്‍ജിയിലും ഇന്ന് കോടതി ഉത്തരവ് പറയും.

കേസിന്റെ മുഴുവൻ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്‍റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

© 2025 Live Kerala News. All Rights Reserved.